
കാസര്‍കോട്: കടന്നൽ കുത്തേറ്റ് അധ്യാപകൻ മരിച്ചു. ബളാന്തോട് ഗവൺമെന്റ് ഹയർ സെ
ക്കൻഡറി സ്കൂളിലെ അധ്യാപകൻ ചാമുണ്ടിക്കുന്നിലെ വിജയൻ (55) ആണ് മരിച്ചത്.
ഇന്ന് രാവിലെ തുമ്പോടിയിലെ പറമ്പിൽ നിന്നാണ് കടന്നൽ കുത്തേറ്റത്. പണിക്കാരോടൊപ്പം കാട് വെട്ടിത്തെളിക്കുമ്പോഴാണ് സംഭവം. മൺപുറ്റിൽ കൂട് കൂട്ടിയ കടന്നലുകളാണ് കുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ തന്നെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ എ
ത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വിജയൻ മാസ്റ്റർ ഈ വർഷം സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് മരണം. കൂടെയുണ്ടായിരുന്ന നാലു തൊഴിലാളികൾക്കും കടന്നൽ കുത്തേറ്റിട്ടുണ്ട്. അവർ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തൊഴിലാളികളിൽ ആരുടെയും പരിക്ക് ഗുരുതരമല്ല.
















