മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേര് മരിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞുണ്ടായ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മങ്കടയിലെ പന്ത
ല്ലൂർ മല വ്യൂപോയിന്റിൽ എത്തിയവര്‍ക്കാണ് ഇടിമിന്നലേറ്റത്.
റഹീസ്(21), ഫഹദ്(22), സിയാദ്(16), വഹാസ്(18) എന്നിവരാണ് മരിച്ചത്. സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേർക്ക് ജീവൻ നഷ്ടമായിരുന്നു. റോഷന്, ഇഷാദ് എന്നിവരാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍കഴിയുന്നത്. ആനക്കയം പഞ്ചായത്തിലെ പന്തല്ലൂർ ഹിൽസ് വ്യൂപോയിന്റിൽ ഏഴ് പേരാണ് ഇടിമിന്നലേല്‍ക്കുമ്പോള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്.
















