
ന്യൂഡല്‍ഹി: കേരളത്തില്‍ നടക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചയില്‍ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂരിപക്ഷം ലഭിച്ചിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍
രൂപീകരിക്കുന്നില്ലെന്നാണ് നരേന്ദ്ര മോദിയുടെ ചോദ്യം. മുഖ്യമന്ത്രി പദം രണ്ടര വര്‍ഷം വീതം വെയ്ക്കു അല്ലെങ്കില്‍ അഞ്ചുവര്‍ഷത്തേക്ക് അഞ്ചു മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കണം എന്ന് പരിഹസിച്ചാണ് മോദി പ്രതികരിച്ചത്. കേരളത്തില്‍ മുഖ്യമന്ത്രി മോഹവുമായി നേതാക്കള്‍ കറങ്ങി നടക്കുകയാണെന്നും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കര്‍ണാടകയിലും കണ്ട അതേ കാര്യമാണ് കേരളത്തിലുമെന്ന് മോദി പറഞ്ഞു. കര്‍ണാടകയില്‍ ഇപ്പോഴും മുഖ്യമന്ത്രി ചര്‍ച്ച തുടരുകയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മോദിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രധാനമന്ത്രിക്ക് മറവിരോഗമാണെന്നാണ് രമേശ്
ചെന്നിത്തലയുടെ മറുപടി. പ്രധാന മന്ത്രി പഴയകാര്യങ്ങളൊന്നും മറന്ന് പോകരുതെന്നും ഡല്‍ഹിയില്‍ 50 ദിവസം കൊണ്ടാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും ചെന്നിത്തല പറഞ്ഞു. നാഗ്പൂരിലെ നിര്‍ദ്ദേശം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്നും ചെന്നിത്തല പറഞ്ഞു. നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്നാല്‍ എല്ലാമായി എന്നാണ് ബിജെപി വിചാരിക്കുന്നതെന്നും എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെയല്ലെന്നും രമേശ് ചെന്നിതല പറഞ്ഞു. എത്രയും പെട്ടെന്ന് തന്നെ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാന്‍ഡ് അറിയിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
















