
കൊല്‍ക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരി ബംഗാള്‍ മുഖ്യമന്ത്രിയാകും. ബംഗാളിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയാണ്. അമിത് ഷാ പേര് നിര്‍ദ്ദേശിച്ചു.
നിരീക്ഷകനായെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദുവിനെ നേതാവായി തെരഞ്ഞെടുത്തത്.
പശ്ചിമ ബംഗാളില്‍ ഇതാദ്യമായാണ് ബിജെപി അധികാരത്തിലെത്തുന്നത്.സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്യും. ഭരണഘടനാനുസൃതമായി ഗവര്‍ണര്‍ ആര്.എന്‍ രവി നിലവിലെ നിയമസഭ പിരിച്ചുവിട്ടു. സുവേന്ദു അധികാരിയെ സഹായിക്കാന്‍ രണ്ട്
ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആലോചന.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബംഗാളില്‍ ഉപമുഖ്യമന്ത്രി പദവി ഉണ്ടായിരുന്നില്ല. ജ്യോതി ബസു മന്ത്രിസഭയില്‍ ബുദ്ധദേവ് ഭട്ടാചാര്യയാണ് ഈ പദവി അവസാനമായി വഹിച്ചത്. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന.
















