ചെന്നൈ: വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ അധികാരത്തില്‍ വരുന്നത് തടയാന്‍ ഡിഎംകെയും എഐഎഡിഎംകെയും സഖ്യത്തിന് ശ്രമിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്യുന്നു. ചരിത്രത്തിലാദ്യമായി ഡിഎംകെയും എഐഎഡിഎംകെയും വിജയിക്കെതിരെ കൈകോർക്കുന്നതിനായുള്ള ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 23ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് പിന്നാലെയാണ് തമിഴ് രാഷ്ട്രീയത്തിലെ ഈ അപ്രതീക്ഷിത നീക്കം.
108 സീറ്റ് നേടി ടി.വി.കെ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് വിജയം നേടിയത്. കേവല ഭൂരിപക്ഷമെന്ന 118 സീറ്റുകൾ നേടാൻ 10 സീറ്റുകളുടെ കുറവ് മാത്രമുള്ള ടി.വി.കെക്ക്,
കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിലവിൽ കോൺഗ്രസിന് അഞ്ച് സീറ്റുകളാണുള്ളത്. എന്നിരുന്നാലും ഭരണത്തിലെത്താൻ കോൺഗ്രസിന്റെ പിന്തുണ മാത്രം മതിയാവില്ല. ഇതിനിടയിലാണ് ഡിഎംകെ- എഐഎഡിഎംകെ സഖ്യചർച്ചകൾ സംബന്ധിച്ച പ്രചരണം നടക്കുന്നത്. വിജയ്‌യുടെ കുതിപ്പിനെ തടയാൻ പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ വൈരാഗ്യം മറന്ന് ഇരു മുന്നണികളും ഒന്നിക്കുമ്പോൾ, 59 സീറ്റുകൾ നേടിയ ഡി.എം.കെയും 47 സീറ്റുകൾ നേടിയ എ.ഐ.എ.ഡി.എം.കെയും കൈകോർത്താൽ അംഗബലം 106 ആകും. എങ്കിലും ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന സംഖ്യയിലെത്താൻ ഇരുമുന്നണികൾക്കും
ചെറുകക്ഷികളുടെ കൂടി പിന്തുണ ആവശ്യമാണ്.
ഇതിനിടയിൽ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ ശ്രമിച്ച വിജയ്ക്ക് തിരിച്ചടി നേടിടേണ്ടി വന്നു. ഗവർണർ രാജേന്ദ്ര അർലേക്കറെ കണ്ട് വിജയ് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് 112 എംഎൽഎമാരുടെ പിന്തുണയുള്ള കത്ത് സമർപ്പിച്ചെങ്കിലും 118 പേരുടെ പിന്തുണ തെളിയിക്കുന്ന രേഖകളുമായി വരാൻ ഗവർണർ നിർദ്ദേശിച്ചതോടെ ടി.വി.കെയുടെ പ്രതീക്ഷകൾ മങ്ങി.
ഇതിനിടയിലാണ് ഡിഎംകെയും എഐഎഡിഎംകെയും സഖ്യത്തിന് ശ്രമിക്കുന്നതായ
വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇത് എത്രത്തോളം വിജയിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഡിഎംകെയ്ക്ക് 59 സീറ്റാണുള്ളത്. എഐഎഡിഎംകെ 47 സീറ്റില്‍ ജയിച്ചിട്ടുണ്ട്. ഈ പാര്‍ട്ടികള്‍ ചേര്‍ന്നാല്‍ 106 സീറ്റേ ആവൂ. ഭൂരിപക്ഷത്തിനു 12 സീറ്റുകള്‍ കൂടി കണ്ടെത്തേണ്ടതുണ്ട്.
അതെസമയം ഏതെങ്കിലും കാരണവശാല്‍ എഐഡിഎംകെയുമായി സഖ്യത്തിന് വിജയ് ശ്രമിച്ചാല്‍ കോണ്‍ഗ്രസ് പിന്‍മാറുമെന്ന് ഉറപ്പാണ്. വര്‍ഗീയ ശക്തികളെ സഖ്യത്തിനു പുറത്തുനിര്‍ത്തുക എന്ന ഉപാധിയിലാണ് കോണ്‍ഗ്രസിന്റെ പിന്തുണ. എന്‍ഡിഎ സഖ്യകക്ഷികളുമായി ബന്ധം പാടില്ലെന്നതാണ് ഉപാധി.
















