
മേമുണ്ട: ആര്‍ജെഡി പ്രവര്‍ത്തകന്‍ നെല്യോടന്‍ കണ്ടി നാരായണന്‍, ചിറവട്ടം എല്‍പി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപിക രവിപുരം ജാനു എന്നിവരുടെ നിര്യാണത്തില്‍ ആര്‍ജെഡി
മേമുണ്ട വില്ലേജ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മേമുണ്ടയിലെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ സജീവമായിരുന്ന കറകളഞ്ഞ സോഷ്യലിസ്റ്റിനെയാണ് നെല്യാടന്‍ കണ്ടി നാരായണന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് യോഗം അഭിപ്രായപ്പെട്ടു. നൂറ് കണക്കിനു ശിഷ്യരെ അറിവിന്റെ ലോകത്തേക്ക് എത്തിച്ച പ്രധാന അധ്യാപികയായിരുന്നു രവിപുരം ജാനുവെന്ന് യോഗം അനുസ്മരിച്ചു. രാജീവന്‍ കാവില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വി. ബാലകൃഷ്ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. എ.പി.അമര്‍നാഥ്, പി.പി രാജന്‍, ആര്‍.പി രാജീവന്‍, ഒ.പി ബാലകൃഷ്ണന്‍, കെ.പി ബാലന്‍, പി.എം.അനന്തന്‍, വി നാരായണന്‍, മണി മാരാത്ത്, വി.വി.േ്രപംരാജ്, രാജന്‍ കണ്ണിച്ചാം കണ്ടി, സോമദാസ് എന്നിവര്‍ സംസാരിച്ചൂ.
















