
ഫോക്‌സ്ബറോ: ക്ലബ്ബ് ഫുട്‌ബോളിലെ തന്റെ ഗോളടി മികവ് ലോകകപ്പ് വേദിയിലും
ആവര്‍ത്തിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ സ്ട്രൈക്കര്‍ എര്‍ലിംഗ് ഹാലണ്ട്. 2026 ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ ഇറാഖിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് നോര്‍വെ തങ്ങളുടെ ലോകകപ്പ് കുതിപ്പിന് തുടക്കമിട്ടു.
മത്സരത്തിന്റെ 29-ാം മിനിറ്റില്‍ ബോക്‌സിലേക്ക് വന്ന കൃത്യതയാര്‍ന്ന ഒരു ലോ ക്രോസ് വലയിലെത്തിച്ചാണ് ഹാലണ്ട് തന്റെ ആദ്യ ലോകകപ്പ് ഗോള്‍ കുറിച്ചത്. എന്നാല്‍ അധികം വൈകാതെ ഐമെന്‍ ഹുസൈന്റെ മികച്ചൊരു ഹെഡര്‍ ഗോളിലൂടെ ഇറാഖ് സമനില
പിടിച്ചു.
തുടര്‍ന്ന് ഇറാഖ് ഗോള്‍കീപ്പര്‍ ജലാല്‍ ഹസന്റെ ക്ലിയറന്‍സ് പിഴവില്‍ നിന്ന് ഭാഗ്യത്തിന്റെ അകമ്പടിയോടെ ഹാലണ്ട് മത്സരത്തിലെ തന്റെ രണ്ടാം ഗോളും നോര്‍വെയുടെ ലീഡും സ്വന്തമാക്കി. ലിയോ ഓസ്റ്റിഗാര്‍ഡിലൂടെ നോര്‍വെ വീണ്ടും ലീഡുയര്‍ത്തി. മത്സരത്തിന്റെ അവസാന നിമിഷത്തില്‍ ഇറാഖ് താരം ഐമെന്‍ ഹുസൈന്‍ വഴങ്ങിയ സെല്‍ഫ് ഗോള്‍ കൂടിയായതോടെ നോര്‍വെ 4-1 ന്റെ ആധികാരിക വിജയം ഉറപ്പിച്ചു.
















