തിരുവനന്തപുരം: യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്നും മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ശശി തരൂർ എംപി. നിലവിൽ ഇതുവരെയും
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച ആരംഭിച്ചിട്ടില്ല. തർക്കമുണ്ട് എന്നത് വെറും മാധ്യമസൃഷ്ടികൾ മാത്രമാണ്.
എത്ര സീറ്റുകൾ കിട്ടുമെന്ന കാര്യം ഇപ്പോൾ വ്യക്തമല്ല. നാളെ ഉച്ചയുടെ ചിത്രം തെളിയുമെന്നും എക്സിറ്റ് പോളുകൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും തരൂർ പറഞ്ഞു. അതേസമയം
ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വി.ഡി.സതീശൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
മുഖ്യമന്ത്രിയായി തിരിച്ചുവരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. യാത്രാമധ്യേ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ കണ്ടുമുട്ടിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടും സതീശൻ സൗഹൃദ സംഭാഷണം നടത്തി.
















