തിരുവനന്തപുരം: കേരളം യുഡിഎഫിനൊപ്പമെന്ന എക്‌സിറ്റ് പോള്‍ ഫലം പുറത്തു
വന്നതോടെ യുഡിഎഫ് ക്യാമ്പില്‍ പ്രതീക്ഷയും ആവേശവും. എല്ലാ എക്‌സിറ്റ് പോളും യുഡിഎഫിന് അനുകൂലമായാണ് പ്രവചിച്ചിരിക്കുന്നത്. ഒമ്പത് ഏജന്‍സികളുടെ എക്‌സിറ്റ്‌പോള്‍ ഫലങ്ങളാണ് വന്നിട്ടുള്ളത്. ഇതിലെല്ലാം യുഡിഎഫിനാണ് മേല്‍ക്കൈ.
ഒന്നില്‍പോലും എല്‍ഡിഎഫിന് അനുകൂലമായി പ്രവചനമില്ല. ഇത് എല്‍ഡിഎഫ് ക്യാമ്പില്‍ ആശങ്ക സൃഷ്ടിച്ചു. ഒരു സര്‍വേയിലും ഭരണത്തുടര്‍ച്ച പ്രവചിക്കാത്തതാണ് ഇടതുപക്ഷത്ത് ആവേശം ചോര്‍ത്തിയത്. സൈബറിടങ്ങളില്‍ എക്‌സിറ്റ് പോളുകളെ തള്ളിപ്പറയുകയാണ്
ഇടതുപക്ഷം. അതേസമയം 68 സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്ന് പറഞ്ഞതില്‍ നേരിയ പ്രതീക്ഷക്ക് വക നല്‍കുന്നുമുണ്ട്. ഒന്നിലധികം സീറ്റുകള്‍ നേടുമെന്ന പ്രവചനം ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നു. യുഡിഎഫ് 90 സീറ്റ് വരെ നേടുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. ടൈംസ് നൗ ജെവിസി, പി മാര്‍ക്, പീപ്പിള്‍സ് പള്‍സ്, വോട്ട് വൈബ്, ആക്‌സിസ് മൈ ഇന്ത്യ, ചാണക്യ സ്ട്രാറ്റജീസ്, പീപ്പിള്‍ ഇന്‍സൈറ്റ്, ജേര്‍ണോ മിറര്‍, മാട്രിസ് എന്നീ ഏജന്‍സികളുടെ സര്‍വേ ഫലങ്ങളാണ് പുറത്തുവിട്ടത്.
















