വടകര: വീണ്ടും ഏപില്‍ 30; അനശ്വരരായ ഒഞ്ചിയം രക്തസാക്ഷികള്‍ക്ക് നാടിന്റെ
സ്മരണാഞ്ജലി. 78ാമത് രക്തസാക്ഷിത്വ ദിനാചരണം സിപിഎം, സിപിഐ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. രാവിലെ രക്തസാക്ഷികള്‍ വെടിയേറ്റ് വീണ ചെന്നാട്ട് താഴയില്‍
നിന്നു രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന പുറങ്കര കടപ്പുറത്തേക്ക് നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും മുതിര്‍ന്ന നേതാവ് ആര്‍.ഗോപാലന്റെ നേതൃത്വത്തില്‍ സ്മൃതി പ്രയാണമാരംഭിച്ചു. ഇ.കെ.വിജയന്‍ എംഎല്‍എ പതാക ഉയര്‍ത്തി. തുടര്‍ന്ന് രക്തസാക്ഷി പ്രതിജ്ഞയും അനുസ്മരണ യോഗവും ചേര്‍ന്നു. സിപിഎം സംസ്ഥാന കമ്മറ്റിയംഗം കെ.കെ.ലതിക ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറിഎന്‍ എം.ബിജു അധ്യക്ഷനായി. വി.പി.ഗോപാലകൃഷ്ണന്‍ രക്തസാക്ഷി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം സി.ഭാസ്‌കരന്‍, സിപിഐ ജില്ലാ സെക്രട്ടറി പി.ഗവാസ്, സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.പി.ബിനീഷ്, വടകര ഏരിയാ സെക്രട്ടറി ടി.പി.ഗോപാലന്‍, സിപിഐ നേതാക്കളായ പി.സുരേഷ് ബാബു, ആര്‍.സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.സി.പവിത്രന്‍ സ്വാഗതം പറഞ്ഞു. വൈകിട്ട് കണ്ണൂക്കരയില്‍ നിന്ന് ആരംഭിച്ച ചുകപ്പ് സേനാ മാര്‍ച്ച് ബഹുജന
പ്രകടനത്തോടെ ഒഞ്ചിയം രക്തസാക്ഷി നഗറില്‍ സംഗമിച്ചു. അനുസ്മരണ പൊതുസമ്മേളനം സിപഎം കേന്ദ്ര കമ്മറ്റിയംഗം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. കെ.രജിത് കുമാര്‍ അധ്യക്ഷനായി. സിപിഐ സംസ്ഥാന നിര്‍വാഹക സമിതി അംഗം വി.എസ്.സുനില്‍കുമാര്‍, സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ്, സംസ്ഥാന കമ്മറ്റിയംഗം കെ.കെ.ലതിക, ഏരിയാ സെക്രട്ടറി ടി.പി.ബിനീഷ്, സിപിഐ ജില്ലാ സെക്രട്ടറി പി.ഗവാസ്, മണ്ഡലം സെക്രട്ടറി എന്‍.എം.ബിജു, ആര്‍.ഗോപാലന്‍, ആര്‍.സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒഞ്ചിയം സമര ചരിത്രം പാശ്ചാത്തലമാക്കി പി.പി.ഷാജു രചിച്ച് ചിന്ത പബഌഷേര്‍സ് രചിച്ച ‘പടനിലങ്ങളില്‍ പൊരുതി വീണവര്‍’ എന്ന പുസ്തകത്തിന്റെ റോയല്‍റ്റി തുക സിപിഎമ്മിന് കൈമാറി. സി.ഭാസ്‌കരന്‍ ഏറ്റുവാങ്ങി. അഭിജിത് പടിക്കല്‍ രചിച്ച ഗാനത്തിന്റെ സിഡിയും പുറത്തിറക്കി.















