
വടകര: ചോളംവയല്‍ വസന്തം റസിഡന്റ് അസോസിയേഷന്‍ പതിനാലാം വാര്‍ഷികാഘോഷം വേറിട്ട പരിപാടിയായി. വനിതാ പ്രാതിനിധ്യം കൊണ്ട് ആഘോഷ
പരിപാടികള്‍ നാടിന്റെ ശ്രദ്ധപിടിച്ചുപറ്റി.
അസോസിയേഷന്റെ പ്രധാന ഭാരവാഹികളെല്ലാം സ്ത്രീകളാണ്. പതിനാലാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തത് രാജ്യം പത്മശ്രീ നല്‍കി ആദരിച്ച മീനാക്ഷി ഗുരുക്കള്‍.
മുഖ്യാതിഥിയായി പങ്കെടുത്തത് വാര്‍ഡ് കൗണ്‍സിലര്‍ ടി.പി. പ്രസീത.
ചടങ്ങില്‍ അധ്യക്ഷത വഹിച്ചത് പ്രസിഡന്റ് റീന അശോക്. അസോസിയേഷന്‍ ഏരിയയില്‍ സിസിടിവി ഉദ്ഘാടനം ചെയ്തത് ഡോ. ശശികല മുരളീധരന്‍.
കേരളത്തിലാകെ ഹരിത കര്‍മ സേന നടത്തുന്ന പ്ലാസ്റ്റിക് മാലിന്യ ശേഖരണം 10
വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ അസോസിയേഷന്‍ തുടക്കമിട്ടിരുന്നു. അന്നത്തെ മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയുമായി. കൊറോണ കാലത്ത് അസോസിയേഷന്‍ നിരവധി സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷങ്ങള്‍ സംഭാവന നല്‍കുകയും ചെയ്തിരുന്നു.
ഇത്തവണ ഓണ പൂക്കള മത്സര വിജയികള്‍, പഠനത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍,
മറ്റ് മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. മീനാക്ഷി, ജസ്‌ന തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ശ്രീദേവി പ്രശാന്ത് സ്വാഗതവും ഖജാന്‍ജി രാധിക രാഘൂട്ടി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.
















