
ചൊക്ലി: കുഴഞ്ഞു വീണതിനെ തുടര്ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്ന അഭിഭാഷകന് മരിച്ചു. തലശ്ശേരി ബാറില് പ്രാക്ടീസ് ചെയ്യുന്ന ചൊക്ലി
പന്ന്യന്നൂരിലെ പാലത്ത് വീട്ടില് അഡ്വ.ബിജേഷ് ചന്ദ്രനാണ് (49) മരിച്ചത്. കഴിഞ്ഞ ദിവസം തലശ്ശേരിയിലെ മെഡിക്കല് ഷോപ്പില് മരുന്ന് വാങ്ങാനെത്തിയപ്പോള് കുഴഞ്ഞു വീഴുകയായിരുന്നു. ജില്ലാ കോടതി ബാര് അസോസിയേഷന് മുന് സെക്രട്ടറിയും പന്ന്യന്നൂരിലെ നിറം ആര്ട്സ് ആന്റ് സ്പോര്ട്സ് ക്ലബ്ബ് സ്ഥാപക പ്രസിഡന്റുമാണ്. പരേതനായ വി.പി.ചന്ദ്രന്-വി.വി. ജാനകി ദമ്പതികളുടെ മകനാണ്.
ഭാര്യ: സജിന (കനറാ ബാങ്ക് തലശ്ശേരി), മകന്: ആദിത്യന് (ബംഗളുരു). സഹോദരന്: ജിതേഷ് ചന്ദ്രന് .
















