
കണ്ണൂർ: ജില്ലയിൽ കടുത്ത ചൂടിനെത്തുടർന്ന് സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. ചക്കരക്കൽ പള്ളിപ്പൊയി
ൽ സ്വദേശി സനൽകുമാർ (37) ആണ് മരിച്ചത്. കിണർ നിർമ്മാണ തൊഴിലാളിയായ സനൽ കുമാർ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. . ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ സൂര്യാതപമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടപ
ടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കഠിനമായ ചൂട് നിലനിൽക്കുന്നതിനാൽ നിർജ്ജലീകരണം സംഭവിക്കാതെ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് കഠിനമായി തുടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
















