വില്യാപ്പള്ളി: കേരളത്തിലെ ക്യാമ്പസുകളില്‍ പോലും വര്‍ണ-വര്‍ഗ വെറിയന്മാര്‍ വിലസുന്നുവെന്നതിന്റെ തെളിവാണ് അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ നിതിന്‍
രാജിന്റെ ആത്മഹത്യ വിരല്‍ ചൂണ്ടുന്നതെന്ന് സോഷ്യലിസ്റ്റ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ മുഖാമുഖം പരിപാടിയുടെ സ്വാഗത സംഘം രൂപീകരണ യോഗം അഭിപ്രായപ്പെട്ടു. ഇത്തരം പ്രവണകള്‍ ചെറുക്കുന്നതിനും ക്യാമ്പസുകളിലെ മയക്ക്മരുന്ന് പ്രതിരോധത്തിനും വിദ്യാര്‍ഥി സംഘടനകള്‍ ഒരുമിച്ച് രംഗത്തിറങ്ങണമെന്ന് യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. മുഖാമുഖം മെയ് 9 ന് മണിയൂരിലെ മുതുവനയില്‍ നടക്കും. യോഗം ആര്‍ജെഡി സംസ്ഥാന കൗണ്‍സില്‍ അംഗം ആയാടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്‌നേഹില്‍ ശശി അധ്യക്ഷത വഹിച്ചു. ടി.എന്‍.മനോജ്, മലയില്‍ ബാലകൃഷ്ണന്‍, ഒ.പി.ചന്ദ്രന്‍, ടി.ടി.മൊയ്തു, സച്ചിന്‍ വില്യാപ്പള്ളി, സജിന സുരേഷ്, വി.സാരംഗ്, ദേവദത്ത്, ടി.യു.സുഭാഷ്, ബി.ആദിത്യന്‍, മോളി ചിറങ്കര എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹികള്‍: ടി.ടി.മൊയ്തു (ചെയര്‍മാന്‍), വി.സാരംഗ് (കണ്‍വീനര്‍), ഒ.പി.ചന്ദ്രന്‍ (ഖജാന്‍ജി).















