
കക്കട്ടില്‍: മഴക്കാല പൂര്‍വ രോഗ പ്രതിരോധ പ്രവര്‍ത്തനവുമായി വേളം പഞ്ചായത്ത് രംഗത്ത്. അങ്ങാടികളില്‍ ശുചീകരണം നടത്തി. പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് കെ.സി.
മുജീബ് റഹ്മാന് നിര്‍വഹിച്ചു. ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മഠത്തില്‍ ശ്രീധരന്
അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രുതിമാരാം വീട്ടില്‍, എച്ച്ഐ സിറാജ്, ജെഎച്ച്ഐമാരായ നന്ദകുമാര്‍, കെ.കെ.സലാം, പഞ്ചായത്ത് എച്ച്ഐ നിഖില്‍, ജെസിഐ സുജിത്ത് എന്നിവര്‍ സംസാരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, മെമ്പര്‍മാര്‍, രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, ഹരിത കര്‍മ സേനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തര്‍ എന്നിവര്‍ നേതൃത്വം പങ്കാളികളായി.
















