വടകര: ഉത്തരേന്ത്യന്‍ വ്യവസായ നഗരമായ നോയ്ഡയിലെ തൊഴിലാളികള്‍ വേതന വര്‍ധനവിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി നടത്തുന്ന സമരം ഒത്തുതീര്‍ക്കണമെന്ന്
എച്ച്എംഎസ് കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം അധികൃതരോടാവശ്യപ്പെട്ടു. കേവലം ശമ്പള വര്‍ധനവിനുളള സമരമല്ല ഇത്. തൊഴിലാളികളെ അടിമകളാക്കുന്ന ലേബര്‍ കോഡ് പിന്‍വലിക്കണം. സംഘടിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ക്കുമായി അവകാശം നല്‍കണം. ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.കൃഷ്ണന്‍, പി.എം.നാണു, വിമല കളത്തില്‍, ഭാസ്‌കരന്‍ കൊഴുക്കല്ലുര്‍, കെ.പി.കുഞ്ഞിരാമന്‍, ശുഭലാല്‍ പാടക്കല്‍, കെ.രവീന്ദ്രന്‍, സി.വി.ഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. മെയ് ഒന്നിന് കോഴിക്കോട്ട് തൊഴിലാളി സംഗമം നടത്താന്‍ തീരുമാനിച്ചു.















