
വടകര: നഗരസഭയുടെ മാലിന്യ നിര്‍മാര്‍ജനം കാപട്യമെന്ന് യുഡിഎഫ്. നഗരത്തില്‍ യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാന്റിലെ ശുചി മുറി മാലിന്യം വര്‍ഷങ്ങളായി കരിമ്പന തോട്ടിലേക്ക് ഒഴുക്കുകയാണ്. ഇത് കണ്ടെത്താന്‍ നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന് കഴിയാത്തത് ഭരിക്കുന്ന കക്ഷികള്‍ക്ക് ഒത്താശ ചെയ്തത് കൊണ്ടാണെന്നാണ് യുഡിഫ് ആരോപണം. കരിമ്പനതോട്ടില്‍ കക്കൂസ് മാലിന്യം കണ്ടെത്തിയാല്‍ കച്ചവടക്കാരുടെ തലയില്‍ കെട്ടിവെച്ച് തടിയൂരുന്ന പതിവായിരുന്നു നഗരസഭയുടേതെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി. ഹൈവെ വികസനത്തിന് വേണ്ടി ഓവുചാല്‍ പൊളിച്ചപ്പോഴാണ് നഗരസഭ തന്നെ പ്രതിക്കൂട്ടിലായിരിക്കുന്നത്.
വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ സെപ്റ്റിക്ക് ടാങ്ക് ക്ലിയര്‍ ചെയ്യേണ്ടതാണ്. എന്നാല്‍ അഞ്ച് വര്‍ഷത്തിലേറെയായിട്ടും വൃത്തിയാക്കാറില്ല. ശുചി മുറിയുടെ മുകളില്‍ അനധികൃത നിര്‍മാണം നടത്തി അതിഥി തൊഴിലാളികളെ താമസിപ്പിച്ചിരിക്കുകയാണ്. ക്ലോക്ക് റൂമാവട്ടെ
ലോട്ടറി വില്‍പന കടയാക്കുകയും ചെയ്തു. ഇതുള്‍പ്പടെയുള്ള വിഷയങ്ങള്‍ നിരവധി തവണ നഗരസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും നടപടി ഉണ്ടായിട്ടില്ല.
നഗരസഭയുടെ നിലപാടിനെതിരെ പുതിയ സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ പരിപാടി അഡ്വ: ഇ നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എം.പി.കരീം അധ്യക്ഷതം വഹിച്ചു. എന്‍.പി. അബ്ദുള ഹാജി, സതീശന്‍ കുരിയാടി, വി.കെ. പ്രേമന്‍, എം.ഫൈസല്‍, വി.കെ. അസീസ്, ഗംഗാധരന്‍, ശരണ്യ വാഴയില്‍, വി.എം. വിനു എന്നിവര്‍ പ്രസംഗിച്ചു. പി.കെ.സി. റഷീദ്, നടക്കല്‍ വിശ്വന്‍, രഞ്ജിത്ത് കണ്ണോത്ത്, സി.എം.കരീം, പി.പി. അശ്രഫ്, യൂനുസ്.കെ.ടി. പി.കെ.
ജലാല്‍, ശ്രീജിന സി.കെ., സുനില്‍കുമാര്‍, ബിജുല്‍ ആയാടത്തില്‍, അജിനാസ്.യു, നിസാബി, ദില്‍ഷാന, സഫീറ, സജീര്‍ സി.കെ. എന്നിവര്‍ നേതൃത്വം നല്‍കി.















