
വടകര: നഗരത്തില്‍ കഞ്ചാവ് വില്‍ക്കാനെത്തിയ മധ്യവയസ്‌കന്‍ പിടിയില്‍. കുറുമ്പൊയില്‍ കണിയാങ്കണ്ടി നിസാറിനെയാണ് (55) വടകര പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 15.42 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. അശോക തിയേറ്റര്‍ റോഡില്‍ കഞ്ചാവ് വില്‍പനക്കു ശ്രമിക്കുമ്പോഴാണ് ഗ്രേഡ് എസ്‌ഐ എം.കെ.മോഹനനും സംഘവും പ്രതിയെ പിടികൂടിയത്.
















