
ടെഹ്‌റാന്‍: സൈനികശേഷി പൂര്‍ണമായി ഇല്ലാതാക്കിയെന്ന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ക്കിടെ തിരിച്ചടി ശക്തമാക്കി ഇറാന്‍. കഴിഞ്ഞ
24 മണിക്കൂറിനിടെ യുഎസിന്റെ രണ്ടു അത്യാധുനിക യുദ്ധ വിമാനങ്ങള്‍ ഇറാന്‍ തങ്ങളുടെ വ്യോമമേഖലയില്‍ തകര്‍ത്തു.
വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പാരച്യൂട്ട് വഴി രക്ഷപ്പെട്ട മൂന്നു പൈലറ്റുമാരും സുരക്ഷിതമായി പുറത്തേക്ക് ചാടിയിരുന്നു. ഇതില്‍ രണ്ടുപേരെ ഇറാന്റെ ഭൂപ്രദേശത്ത് നിന്ന് യു.എസ് സ്പെഷ്യല്‍ ഫോഴ്സ് കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഒരു പൈലറ്റിനെ കണ്ടെത്താനായില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട രണ്ടു ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഇറാന്‍ ആക്രമിച്ചു. എന്നാല്‍, ഈ കോപ്ടറുകള്‍ ഇറാന്‍ വ്യോമാതിര്‍ത്തി
കടന്ന് രക്ഷപ്പെട്ടതായി യുഎസ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.















