വടകര: ജനക്ഷേമ പദ്ധതികളും നാടിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ട് മുന്നേറുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ
ആവശ്യമാണെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും നിയമസഭസാമാജികനും കലാസാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന എം.കുമാരന്‍ മാസ്റ്ററുടെ മുപ്പത്തൊന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് പൊതുമേഖല ഓഹരികള്‍ ചുരുങ്ങിയ വിലയ്ക്ക് സ്വകാര്യ കുത്തകകള്‍ക്ക് വിറ്റ് തുലക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങി വെച്ച നടപടികള്‍ കൂടുതല്‍ ശക്തമായി ബിജെപി സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോവുകയാണ്. അതില്‍ നിന്നും വ്യത്യസ്തമായ നടപടികളുമായാണ് കേരളത്തിലെ
ഇടത് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് സത്യന്‍ മൊകേരി പറഞ്ഞു. സിപിഐയെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ കുമാരന്‍ മാസ്റ്ററുടെ ഓര്‍മകള്‍ എന്നും പ്രചോദനമാണ്. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.കെ.ഭാസ്‌കരന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു. പങ്കാവില്‍ നടന്ന അനുസ്മരണ യോഗത്തില്‍ പി.അശോകന്‍ അധ്യക്ഷത വഹിച്ചു. ടി.കെ.വിജയരാഘവന്‍ പതാക ഉയര്‍ത്തി. അജയ് ആവള, പി.ഗീത, എന്‍.എം.ബിജു, ആര്‍.കെ.സുരേഷ് ബാബു, ഇ.ടി.കെ.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.















