
വടകര: ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) വടകരയില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. അടക്കാത്തെരുവില്‍ ഇന്ത്യന്‍ കോഫി ഹൗസിനു സമീപം ബിജെപി
സംസ്ഥാന വക്താവ് അഡ്വ. ശ്രീ പത്മനാഭന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മോദി സര്‍ക്കാറിനോട് കേരളീയര്‍ക്കുള്ള ആഭിമുഖ്യം ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് ഗുണം ചെയ്യുമെന്ന് ശ്രീ പത്മനാഭന്‍ പറഞ്ഞു. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലവും തിരുവനന്തപുരം കോര്‍പറേഷനും പിടിച്ച സ്ഥിതിക്ക് കേരളത്തില്‍ ഇനിയും വമ്പന്‍ അട്ടിമറി ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവും എന്‍ഡിഎ വടകര നിയോജക മണ്ഡലം
തെരഞ്ഞെടുപ്പ് കണ്‍വീനറുമായ വിജയ ബാബു അധ്യക്ഷത വഹിച്ചു. ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍, സംസ്ഥാന കൗണ്‍സിലര്‍ കെ.പി.ജയകുമാര്‍, ജില്ല ജനറല്‍ സെക്രട്ടറിമാരയ അഡ്വ: കെ.ദിലിപ്, പി.പി.മുരളി, ജയ്കിഷ്, ജില്ല സെക്രട്ടറിമാരായ
കെ.അനൂപ്, രഗിലേഷ് അഴിയൂര്‍, പി.പി.വ്യാസന്‍, മണ്ഡലം പ്രസിഡന്റുമാരായ സി.പി.പ്രിയങ്ക, കെ.പി.അഭിജിത്ത് എന്നിവ സംബന്ധിച്ചു.
















