നാദാപുരം: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജോലിയില്‍ നിന്ന് പിരിച്ചു വിട്ട വ്യക്തിയെ ഇല്ലാത്ത തൊഴിലവസരം സൃഷ്ടിച്ച് ക്ലീനിംഗ് സ്റ്റാഫായി
നിയമിക്കാന്‍ നീക്കമെന്ന് യൂത്ത് ലീഗ്. ഇത് സംബന്ധിച്ച് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. യോഗ്യത ഇല്ലാത്തവരെയും പാര്‍ട്ടി ബന്ധുക്കളെയും ആശുപത്രിയില്‍ തിരുകികയറ്റാനുള്ള നീക്കം ചെറുത്ത് തോല്‍പ്പിക്കുമെന്നും പ്രത്യക്ഷ സമരം സംഘടിപ്പിക്കുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പു നല്‍കി. യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഇ.ഹാരിസാണ് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയത്. യൂത്ത് ലീഗ് നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് ശംസീര്‍ നരിക്കാട്ടേരി, ജനറല്‍ സെക്രട്ടറി ഹസീബ് കുന്നത്ത്, ട്രഷറര്‍ ജാഫര്‍ തുണ്ടിയില്‍, ഭാരവാഹികളായ സിറാജ് നാദാപുരം, ജസീര്‍ കക്കംവെള്ളി, അജ്മല്‍ ചിറക്കല്‍ എന്നിവര്‍ സംബന്ധിച്ചു.















