ഒഞ്ചിയം: റിട്ട. കെഎസ്ആര്‍ടിസി സൂപ്രണ്ട് താഴെ കുന്നത്ത് (ശ്രുതി നിലയം) ടി.കെ.നാണു (83) അന്തരിച്ചു. ഒഞ്ചിയത്തെ കലാസാംസ്‌കാരിക രംഗത്തെ നിറ
സാന്നിധ്യമായിരുന്നു. ആദ്യകാലത്തെ മികച്ച വോളിബോള്‍ താരമായിരുന്നു. ഒഞ്ചിയം പീപ്പിള്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് (ഒപിഎസി) സെക്രട്ടറി, പ്രസിഡന്റ്, ഒഞ്ചിയം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: വത്സല.ആര്‍ (റിട്ട. അധ്യാപിക, ഒഞ്ചിയം എല്‍പി സ്‌കൂള്‍). മക്കള്‍: ലീന (പുന്നേരിത്താഴ), നവീന്‍ (ലൈറ്റ് റൂം ഡിസൈന്‍, വടകര). മരുമക്കള്‍: ഉദയന്‍ (സിആര്‍പിഎഫ്, ഷിമോഗ), പരേതയായ സിവ്യ. സഹോദരങ്ങള്‍: ചാത്തു, നാരായണി, പരേതരായ മാണി, കുമാരന്‍, ഗോപാലന്‍, കുഞ്ഞിരാമന്‍.















