കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ
യോഗം ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. സ്ഥാനാര്‍ഥിയുടെ പ്രചാരണ സാമഗ്രികള്‍, പൊതുയോഗം, കലാപരിപാടി, ഡിജിറ്റല്‍ പ്രചാരണം തുടങ്ങി വ്യത്യസ്ത ചെലവുകള്‍ സംബന്ധിച്ച കണക്കുകള്‍ അവതരിപ്പിച്ചു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി 40 ലക്ഷം രൂപ ചെലവഴിക്കാനാണ് അനുമതി. യോഗത്തില്‍ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ.പി.മനോജന്‍ എന്നിവര്‍ സംസാരിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികരും ഉദ്യോഗസ്ഥരും പങ്കെടുത്തു.















