
വടകര: വോയ്‌സ് ഓഫ് ചോറോടിന്റെ ഒന്നാം വാര്‍ഷികാഘോഷം ഫെബ്രുവരി 21, 22 തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 21ന് വൈകുന്നേരം ആറിന് ചോറോട് ഈസ്റ്റ് കണ്ടോത്ത്മുക്ക് സ്വാതിതിരുനാള്‍ നഗറില്‍ പ്രശസ്ത സിനിമാഗാന രചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് സ്വാതിതിരുനാള്‍ സംഗീത കലാകേന്ദ്രത്തില്‍ അഫലിയേഷനുള്ള വോയ്‌സ്
ഓഫ് ചോറോട് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കലാകായിക സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തങ്ങള്‍ കാഴ്ച്ചവെക്കുകയുണ്ടായി. സംഗീത വിദ്യാര്‍ഥികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ മികച്ച ശിക്ഷണം നല്‍കി വരുന്നു. യുവതലമുറയെ മയക്കുമരുന്ന് മാഫിയ വഴി തെറ്റിക്കുന്ന വര്‍ത്തമാന കാലത്ത് ‘കളിയാണ് ലഹരി’ എന്ന സന്ദേശം. ഉയര്‍ത്തി നാലു ലക്ഷം രൂപ ചെലവില്‍ വോളിബോള്‍ കളിക്കളം പരിശീലനം നിര്‍മിക്കുകയുണ്ടായി. ഐപിഎം വോളിബോള്‍ അക്കാദമിയുമായി സഹകരിച്ച് പരിശീലനം സംഘടിപ്പിച്ചു വരുന്നു. കുട്ടികള്‍ക്കുള്ള കരാട്ടെ പരിശീലനം രാസ ലഹരിക്കെതിരെ ബോധവല്‍ക്കരണം എന്നിവയും നടത്തിവരുന്നു
ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അഖില കേരള വയലാര്‍ രാമവര്‍മ സിനിമ
ഗാനാലാപന മത്സരം നടക്കും. ഒന്നാം സ്ഥാനത്തിന് 10,000 രൂപയും രണ്ടാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് അവാര്‍ഡ് നല്‍കും. ക്യാഷ് അവാര്‍ഡ് വിതരണം ഉദ്ഘാടന ചടങ്ങില്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ നിര്‍വഹിക്കും. സംഗീത പ്രതിഭകളായ എം.ടി ശിവദാസ്, ശശി വള്ളിക്കാട് എന്നിവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് ടി വി ഫെയിം ഗായകര്‍ അണിനിരക്കുന്ന സംഗീത നിശ അരങ്ങേറും. 22 ന് ‘കളിയാണ്-കലയാണ് ലഹരി എന്ന വിഷയത്തില്‍ പോലീസ് ജേതാവും സൈബര്‍എക്‌സ്‌പേര്‍ട്ടുമായ സത്യന്‍ കാരയാട് പ്രഭാഷണം നടത്തും. തുടര്‍ന്ന് നൃത്തരാവ്, കണ്ണൂര്‍ താവം ഗ്രാമവേദിയുടെ വടക്കന്‍ പെരുമ മെഗാഷോ എന്നിവ അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ രക്ഷാധികാരി ബാബു എം.കെ, സെക്രട്ടറി പി.വത്സരാജ്, സ്വാഗത സംഘം ചെയര്‍മാന്‍ പി സുരേഷ്, കണ്‍വിനര്‍ രാജേഷ് ചോറോട്, വി.വിവേക്
എന്നിവര്‍ പങ്കെടുത്തു.
















