
നാദാപുരം റോഡ്: ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറും നാദാപുരം റോഡിലെ ഓട്ടോ ഡ്രൈവറും ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ സിഐടിയു ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗവും സിപിഎം പ്രവര്‍ത്തകനുമായ പാലേരി മീത്തല്‍ പി.എം.സുഗുണന്‍ (69) അന്തരിച്ചു. ഭാര്യ: രാധ.
മക്കള്‍: രമ്യ (ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് 10-ാം വാര്‍ഡ് മെമ്പര്‍), ധന്യ (സെക്രട്ടറി കേരള ദിനേശ് ബീഡി സഹകരണ സംഘം വടകര), ഷിബിന്‍ (യുഎല്‍സിസിഎസ് ഊരാളുങ്കല്‍). മരുമക്കള്‍: അനീഷ് (യുഎല്‍സിസിഎസ്), രജീഷ്. സഹോദരങ്ങള്‍: രവിന്ദ്രന്‍, പവിത്രന്‍, ബേബി, ബാബു, പരേതരായ ലീല, രാജീവന്‍. സംസ്‌കാരം ഇന്ന് (വ്യാഴം) വൈകീട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍.
















