
വടകര: ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി പുണ്യമാസത്തിലേക്ക് കടന്ന് വിശ്വാസികള്‍. റംസാന്‍ വ്രതാരംഭത്തിന് ഇന്ന് തുടക്കമായി. നോമ്പെടുത്തും ഖുര്‍ആന്‍ പാരായണം ചെയ്തും ഒരുമാസം പ്രാര്‍ഥനാനിര്‍ഭരമാകും. ദാനധര്‍മങ്ങള്‍ കൊണ്ട് റംസാന്‍ നാളുകള്‍
കൂടുതല്‍ ശ്രേഷ്ടമാകും.
റംസാനിലെ ആദ്യ പത്ത് കാരുണ്യത്തിന്റെയും രണ്ടാമത്തെ പത്ത് പാപമോചനത്തിന്റെയും മൂന്നാമത്തെ പത്ത് നരകമോചനത്തിന്റെയും ദിനങ്ങളാണ്. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ വ്രതം ഇന്നലെ ആരംഭിച്ചു. സംസ്ഥാനത്തെ പള്ളികളില്‍ ഇന്നലെ രാത്രി മുതല്‍ റംസാന്‍ പ്രാര്‍ഥനകള്‍ക്ക് തുടക്കമായി.
മസ്ജിദുകളില്‍ പ്രത്യേക പ്രാര്‍ഥനകളും വിവിധയിടങ്ങളില്‍ മതമൈത്രി സന്ദേശം പകര്‍ന്ന്
ഇഫ്താര്‍ വിരുന്നുകളും നടക്കും. കടുത്ത വേനല്‍ച്ചൂടിലാണ് ഇത്തവണയും റംസാന്‍ വ്രതം. നോമ്പുതുറകളെ വരവേല്‍ക്കാന്‍ വിപണിയും സജീവമായിട്ടുണ്ട്.















