വടകര: കഞ്ചാവ് പിടികൂടിയ രണ്ട് കേസുകളില്‍ പ്രതികള്‍ക്ക് കഠിന തടവും പിഴയും ശിക്ഷ.
നാദാപുരം കല്ലാച്ചി വിഷ്ണുമംഗലം തെരുവംപറമ്പ് ചെറിയ ചെമ്പോട്ടുമ്മല്‍ അരുണ്‍ (34), കോഴിക്കോട് ചേവായൂര്‍ നെയ്ത്ത് കുളങ്ങര നമ്പാടി പറമ്പത്ത് പി കെ ഹാരിസ് (50)എന്നിവരെയാണ് വടകര എന്‍ഡിപിഎസ് കോടതി ജഡ്ജ് വി.ജി.ബിജു ശിക്ഷിച്ചത്. ഇരുവര്‍ക്കും രണ്ടു വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടു മാസം കൂടി കഠിന തടവ് അനുഭവിക്കണം.
2018 നവംബര്‍ 24 നാണ് കോഴിക്കോട് വയനാട് റോഡിലെ
താമരശ്ശേരി ചുങ്കം റോഡില്‍ നിന്ന് അരുണിനെ താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒരു കിലോ 200 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. 2021 ഒക്ടോബര്‍ 18നാണ് ഹാരിസിനെ ഒരു കിലോ 600 ഗ്രാം കഞ്ചാവുമായി ചേളന്നൂര്‍ പട്ടര്‍പാലം റോഡിലെ ശ്രീനാരായണ മന്ദിരത്തിന് മുന്‍വശത്ത് നിന്ന് കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ.പ്ലീഡര്‍ ഇ.വി.ലിജീഷ് ഹാജരായി.
















