
നാദാപുരം: കക്ഷി രാഷ്ട്രീയത്തിനു വിധേയമായി പെന്‍ഷന്‍കാരുടെ ഇടയില്‍ ശിഥിലീകരണ പ്രവര്‍ത്തനം നടത്തുന്നത് അവസാനിപ്പിക്കണമെന്നും മെഡിസെപ്പിന് ഓപ്ഷന്‍ നല്‍കണമെന്നും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ തൂണേരി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്
ഉദ്ഘാടനം ചെയ്തു. ടി.കെ. രാഘവന്‍ അധ്യക്ഷത വഹിച്ചു. സംഘടനാ റിപ്പോര്‍ട്ട് ഇടത്തില്‍ ദാമോദരനും കൈത്താങ്ങ് വിതരണം പി. കരുണാകരകുറുപ്പും ക്ഷേമനിധി വിതരണം എം.പി. സഹദേവനും മാസിക അവാര്‍ഡ് വിതരണം കെ. ചന്തുവും നിര്‍വഹിച്ചു. യൂണിയന്‍ മെമ്പര്‍മാരും ത്രിതല പഞ്ചായത്ത് പ്രതിനിധികളുമായ എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.എം. രാജന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സുരേഷ് കൂടത്താംകണ്ടി, എന്‍.കെ.സുധാകരന്‍ എന്നിവരേയും ബ്ലോക്ക് കലാകായികമേളയില്‍ വിജയികളായവരേയും ജില്ലാ ജോ. സെക്രട്ടറി ടി.രമണി
അനുമോദിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ.ഹേമചന്ദ്രന്‍, പി.കെ. ബാലന്‍, എ ശ്രീധരന്‍, ടി. പീതാംബരന്‍, എം.കെ. രാധ, സി.എച്ച് ശങ്കരന്‍, വാസു പുതിയോട്ടില്‍, കണ്‍വീനര്‍ കെ.കെ.പുരുഷന്‍, പി.ലക്ഷ്മി, ടി.അബ്ദുറഹ്‌മാന്‍, പി.വി.വിജയകുമാര്‍, പി.കെ.സുജാത, വി.രാജലക്ഷ്മി, ടി.രാജന്‍, എം.പി.ശ്രീധരന്‍, കെ.ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ടി.കെ. രാഘവന്‍ (പ്രസിഡന്റ്) സി.എച്ച്. ശങ്കരന്‍, ടി അബ്ദുറഹ്‌മാന്‍ സി.സരസ്വതി(വൈ. പ്രസി), കെ.ഹേമചന്ദ്രന്‍ (സെക്രട്ടറി), വാസു പുതിയോട്ടില്‍, പി.ലക്ഷ്മി, വി.രാജലക്ഷ്മി (ജോ.സെക്രട്ടറി) ടി.രാജന്‍ (ട്രഷര്‍).
















