നാദാപുരം: കച്ചേരി മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ ഈ മാസം 18 മുതല്‍ 25വരെ ഭാഗവത സപ്താഹ യജ്ഞം നടക്കുമെന്ന് ഉത്സവ കമ്മറ്റി
ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 18ന് വൈകുന്നേരം 6:30ന് ക്ഷേത്രം മേല്‍ശാന്തി രുദ്രപ്രകാശ് നമ്പൂതിരി ദീപം തെളിയിക്കും. ഹരി കൃഷ്ണന്‍ നമ്പൂതിരി ആലച്ചേരിയാണ് യജ്ഞാചാര്യന്‍. 6:30ന് മാഹാത്മ്യ പ്രഭാഷണം, 19ന് രാവിലെ 6:30ന് സപ്താഹ യജ്ഞം ആരംഭിക്കും. 22ന് ശ്രീകൃഷ്ണാവതാരവും 23ന് രൂഗ്മിണി സ്വയംവരവും നടക്കും. വള്ളില്‍ അയ്യപ്പ ഭജനമഠത്തില്‍ നിന്നു രൂഗ്മിണി സ്വയംവര ഘോഷയാത്ര 23ന് വൈകുന്നേരം ആരംഭിക്കും. ക്ഷേത്ര പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് 25ന് വൈകുന്നേരം സപ്ത ദേശങ്ങളില്‍ നിന്നുള്ള കലവറ നിറയ്ക്കല്‍ ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേരും. 26ന് ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലുള്ള പൂജകളും രാത്രി 7ന് പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടാകും. 27ന് രാവിലെ മഹാഗണപതിഹോമം, മഹാമൃത്യും ജയഹോമം ഉച്ചക്ക് പ്രസാദ ഊട്ട് എന്നിവയും വൈകുന്നേരം 6 മണിക്ക് കടമേരി ഉണ്ണികൃഷ്ണമാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പകയോടെ ആഘോഷപരിപാടികള്‍ സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് ജയകുമാര്‍ കണ്ണംവെള്ളി, ജോ. സെക്രട്ടറി വിശ്വനാഥ് കക്കാട്ട്, ട്രഷറര്‍ മനോജ് കുമാര്‍ കണ്ണംവെള്ളി, പ്രദീപ് കേളോത്ത് എന്നിവര്‍ പങ്കെടുത്തു.















