ആലപ്പുഴ: അവധി ദിനങ്ങള്‍ ഇനി കായല്‍ സഞ്ചാരത്തിലൂടെ വിനോദപ്രദമാക്കാം. ആലപ്പുഴ, കൊല്ലം, കോട്ടയം, കണ്ണൂര്‍ ജില്ലകളിലാണ് ജല ഗതാഗത വകുപ്പ് പൊതു അവധി ദിനങ്ങളില്‍
കായല്‍ സര്‍വീസ് ഒരുക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് റൂട്ടുകളില്‍ ബോട്ട് സര്‍വീസ് ആരംഭിച്ചു.
ക്രിസ്മസ് അവധിക്കാലത്ത് ചങ്ങാനാശ്ശേരിയില്‍ നിന്ന് കാവാലം രാജപുരം വരെ നടത്തിയ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബോട്ട് യാത്രയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ഇത് കണക്കിലെടുത്താണ് പദ്ധതി വ്യാപിപ്പിക്കുന്നത്. പയ്യന്നൂര്‍ കവ്വായിയില്‍ ആരംഭിച്ച അവധി ദിന സര്‍വീസിനും മികച്ച പ്രതികരണം ലഭിച്ചു. ആലപ്പുഴയില്‍ നിന്ന് കോട്ടയം പള്ളം ഭാഗത്തേക്ക് അവധി ദിന സര്‍വീസിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 75 പേര്‍ക്കിരിക്കാവുന്ന പാസഞ്ചര്‍ ബോട്ടാണ് ഉപയോഗിക്കുക. പുതിയ ബോട്ടും റൂട്ടും വരും















