കോഴിക്കോട്: കൊടുംവേനലും താപനിലയും വർദ്ധിച്ച് വരുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രകൃതി സംരക്ഷണത്തിൻ്റെ പ്രസക്തി വർദ്ധിച്ച് വരുകയാണെന്നും ആയതിന് പ്രത്യേകിച്ച് യുവാക്കൾ രംഗത്തിറങ്ങണമെന്നും ഒയിസ്ക്ക നോർത്ത് മേഖലാ കമ്മറ്റി പാസ്സാക്കിയ പ്രമേയത്തിൽ പറഞ്ഞു. കെ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഓയ്സ്ക്ക ഇൻ്റർനാഷണൽ ഡെപ്യുട്ടി സെക്രട്ടറി ജനറൽ എം. അരവിന്ദ്ബാബു, വി.പീ സുകുമാരൻ, വി.പി. ശശിധരൻ, കെ.ആർ. അനൂപ് കുമാർ, പി.കെ. നളിനാക്ഷൻ, കെ.ടി. സെബാബസ്റ്റ്യൻ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/gasco-latest.jpeg?resize=700%2C466&ssl=1)
കെ.ജയപ്രശാന്ത് ബാബു, കെ. റിനീഷ് ഫൗസിയ മുബഷീർ എന്നിവർ സംസാരിച്ചു പുതിയ നോർത്ത് കേരളമേഖലാ ഭാരവാഹികളായി അഡ്വ കെ ജയ പ്രശാന്ത് ബാബു ബാലുശ്ശേരി (പ്രസിഡണ്ട്) പ്രിയ വെങ്കിടേഷ് – പാലക്കാട് (എക്സികുട്ടീവ് വൈസ് പ്രസിഡണ്ട്) കെ കെ.മുഹമ്മദ് വടകര (വൈസ് പ്രസിഡണ്ട്) കെ. റിനീഷ് (ജനറൽ സെക്രട്ടറി) കെ.എം ലേഖ കോഴിക്കോട് (എക്സികുട്ടീവ് സെക്രട്ടറി) സി.പി. പ്രേമരാജൻ യു രഘുനാഥ് സെക്രട്ടറി മാർ) സുരേഷ് ബാബു കെ. (കോഡിനേറ്റർ) പി.ചന്ദ്രശേഖരൻ (സി എഫ്.പി കോഡിനേറ്റർ) പി.ഇ.സുകുമാർ (എക്സ്റ്റഷൻ കോഡിനേറ്റർ)എന്നിവരെ തിരഞ്ഞെടുത്തു.