വടകര: ആരാധാനാലയ സംരക്ഷണ നിയമം പാലിക്കുക എന്ന മുദ്യാവാക്യം ഉയര്‍ത്തി കണ്ണൂക്കര മുതല്‍ നാദാപുരം റോഡ് വരെ യൂത്ത് ലീഗ് നൈറ്റ് മാര്‍ച്ച് നടത്തി. ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാര്‍ച്ച് ജില്ലാ സെക്രട്ടറി ഷുഹൈബ് കുന്നത്ത് ഉദ്ഘാടനം ചെയ്തു.
മതേതര ഇന്ത്യയെ തകര്‍ക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ ശക്തികള്‍ നടത്തികൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ മതേതര ശക്തികള്‍ ഒന്നിക്കണമെന്നും ഷുഹൈബ് കുന്നത്ത് പറഞ്ഞു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മന്‍സൂര്‍ ഒഞ്ചിയം അധ്യക്ഷത വഹിച്ചു. മൂസ കോതപ്ര മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം ജനറല്‍ സെക്രട്ടറി അന്‍സീര്‍ പനോളി, ശാദുലി സി.കെ, യു.അഷറഫ്, ജൗഹര്‍ വെള്ളികുളങ്ങര, യൂത്ത് ലീഗ് ഒഞ്ചിയം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അര്‍ഷാദ് ഇ.കെ, സിറാജ്, ആഷിര്‍ തുടങ്ങിയവര്‍ സംസാരിച്ചു