വേളം: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ വിജയത്തിനു രംഗത്തിറങ്ങാന്‍ യൂത്ത് ഫ്രണ്ട് (ജേക്കബ്) പാര്‍ലമെന്റ് മണ്ഡലം കണ്വെന്ഷന് തീരുമാനിച്ചു. കണ്വെന്ഷന് കേരളാ കോണ്‍ഗ്രസ് ജേക്കബ് ജില്ലാ ജനറല്‍ സെക്രട്ടറി യൂസഫ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
പള്ളിയത്ത് ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡന്റ് ഷഫീഖ് തറോപ്പൊയില്‍ അധ്യക്ഷത വഹിച്ചു. പി.എം ഷുക്കൂര്‍, പി കെ സനീഷ്, പ്രദീപ് ചോമ്പാല, രാജന് വര്‍ക്കി, പി.അബ്ദുള്‍ കരിം, മനോജ് ആവള, പി എ ബബീഷ്, മൊയ്തു വേളം, കെ നസീര്‍ എന്നിവർ സംസാരിച്ചു.