കൊയിലാണ്ടി: കഴിഞ്ഞ ദിവസം കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവ് മരിച്ചത് ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ഫോറന്‍സി കിന്റെ മുഴുവന്‍ റിപ്പോര്‍ട്ടും ഇനി വരാനുണ്ട്. അണേല ഊരാളി വീട്ടില്‍ അമല്‍ സൂര്യ 25 ആണ് കഴിഞ്ഞ ദിവസം കൊയിലാണ്ടി സ്റ്റേഡിയത്തിലെ കിഴക്കെ ഗാലറിക്ക് സമീപം നിലത്ത് മരിച്ച നിലയില്‍ കണ്ടത്. സമീപത്തു തന്നെ കുറുവങ്ങാട് സ്വദേശി ആലാതയ്യില് മന്‍സൂറിനെ അവശനിലയിലും കണ്ടെത്തി ഇയാളെ മെഡിക്കല്‍ കോളജിലെ ചികിത്സക്കു ശേഷം ഉമ്മയോടൊപ്പം വിട്ടതായി പോലീസ് പറഞ്ഞു. അമല്‍ സൂര്യയുടെ ശരീരത്തില്‍ മയക്കുമരുന്നിന്റെ അംശമുള്ളതായി പരിശോധനയില്‍ തെളിഞ്ഞതായും പോലീസ് പറഞ്ഞു. വടകര ഡിവൈഎസ്പി കെ.വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി സിഐ മെല്വിന് ജോസിനാണ് അന്വേഷണ ചുമതല. കൊയിലാണ്ടിയിലെ മയക്കുമരുന്നു വ്യാപാരത്തിന്റെ ഇരയാണ് അമല്‍ സൂര്യയെന്ന് വ്യാപകമായ ആരോപണമുയര്‍ന്നിട്ടുണ്ട്. മയക്കുമരുന്നുമാഫിയകളെ അടിച്ചമര്‍ത്താന്‍ ശക്തമായ നടപടി വേണമെന്ന് വിവിധ യുവജന സംഘടനകളും പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റേഡിയത്തിലെ മയക്കുമരുന്നു റാക്കറ്റിനെ
നിലയ്ക്ക് നിര്‍ത്തി, ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി വേണമെന്ന അഭിപ്രായം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്.