കൊയിലാണ്ടി: പുഴയിൽ ചാടി യുവാവ് മരിച്ചു. പാലക്കുളം പോവതുകണ്ടി രാജേഷ് (40) ആണ് കണയങ്കോട്
പുഴയിൽ ചാടി മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മത്സ്യതൊഴിലാളികളും അഗ്നി രക്ഷാ സേനയും പോലീസും ചേർന്ന് നടത്തിയ തെരച്ചിലിനിടയിൽ മത്സ്യതൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clearvisison-k.jpeg?resize=567%2C519&ssl=1)
ഉച്ചക്ക് ഒരു മണിയോടെയാണ് യുവാവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. ഫോൺ താഴെ വെച്ചതിനുശേഷം ചാടുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. അഗ്നി രക്ഷാ സേനയുടെ
ആംബുലൻസിൽ മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പോവതുകണ്ടി രാമൻ്റെയും ദേവിയുടെയും മകനാണ് രാജേഷ്. രണ്ട് മാസംമുമ്പാണ് രാജേഷ് വിവാഹിതനായത്. ഭാര്യ: രാധിക. സഹോദരൻ: ഷാജി (രാജു). – സുധീർ കൊരയങ്ങാട്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/thripthi-fire-works.jpeg?resize=407%2C600&ssl=1)