തോടന്നൂർ: പാർലമെൻറ് തെരഞ്ഞെടുപ്പിൽ വടകരയിൽ പരാജയം ഉറപ്പായ ഘട്ടത്തിൽ സൈബർ മേഖലയിൽ വർഗ്ഗീയതയുടെ രാസായുധ പ്രയോഗമാണ് സി.പി.എം നടത്തിയതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ ആരോപിച്ചു. സംവാദ രാഷ്ട്രീയത്തിൽ ഇടം നഷ്ടപ്പെടുമ്പോൾ വെറുപ്പിന്റെയും വിദ്വോഷത്തിന്റേയും വഴിയിലൂടെ വിജയം നേടാൻ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുമെന്നും പൊതുപ്രവർത്തന രംഗത്ത് രാഷ്ട്രീയ പ്രവർത്തനത്തിനപ്പുറം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/csi-college-chombala.jpeg?resize=800%2C600&ssl=1)
സാന്ത്വനപരിപാലനത്തിന് പ്രാധാന്യം കൊടുക്കുന്ന വിദ്യാർത്ഥി നേതാവിനെ വിദ്വോഷ പ്രചരണത്തിന്റെ മറയാക്കി മാറ്റാൻ സി.പി.എം ശ്രമിച്ചത് അത്യന്തം അപകടകരമായ കളിയാണെന്നും ബവിത്ത് കൂട്ടിച്ചേർത്തു. തിരുവള്ളൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി തോടന്നൂരിൽ സംഘടിപ്പിച്ച പ്രവർത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് അജയ് കൃഷ്ണ അധ്യക്ഷത വഹിച്ചു ബബിൻലാൽ സി ടി , കെ വി കെ ഇസഹാക്ക് രുധിഷ് എം ടി, ധനേഷ് കോട്ടപ്പള്ളി, മുനീർ എംകെ ഹാഫിസ് അബ്ദുള്ള ബതുൽ ബാലൻ ,വിഷ്ണു എന്നിവർ സംസാരിച്ചു.