വടകര: വര്‍ഗീയ വിഷം ചീറ്റുന്ന വ്യാജ സ്ക്രീന്‍ഷോട്ട് നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത നേതാക്കളും മുന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരും പ്രതിസ്ഥാനത്തേക്ക് വരുമെന്ന് തിരിച്ചറിഞ്ഞ സിപിഎം നേതൃത്വം ഇപ്പോള്‍ സര്‍വകക്ഷിയോഗം എന്ന് പറഞ്ഞുകൊണ്ട് വടകരയുടെ പൊതു മണ്ഡലത്തിലേക്ക് കടന്നു വരുന്നുണ്ടെങ്കില്‍ യുഡിഎഫ് ജാഗ്രത പാലിക്കേണ്ടതുണ്ടെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി.ദുല്‍ഖിഫില്‍ പറഞ്ഞു.
യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിനെ പരിഹസിച്ചും ഘടകകക്ഷികളെ വേര്‍തിരിച്ചുമുള്ള സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന അത്യന്തം ഗുരുതരമാണ്. അതുകൊണ്ടുതന്നെ യുഡിഎഫും യുഡിഎഫിന്റെ ഘടകകക്ഷികളും ഈ വിഷയത്തില്‍ അവധാനതയോടെ ഇടപെടേണ്ടതുണ്ട്.
കാഫിര്‍ പ്രയോഗം പ്രചരിപ്പിച്ചവര്‍ക്ക് എതിരെയും അങ്ങേയറ്റം വര്‍ഗീയ വിഷം ചീറ്റുന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിന് നേതൃത്വം കൊടുത്തവര്‍ക്കെതിരെയും ഈ ദിവസം വരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനം ഏറെ മാതൃകാപരമാണ്. അവര്‍ക്കെതിരെ വ്യാജ പ്രചരണം അഴിച്ച് വിട്ടവരെ വെറുതെ വിടരുത്. അണികളുടെ ആത്മാഭിമാനം സംരക്ഷിക്കേണ്ടത് യുഡിഎഫിന്റെ ബാധ്യതയും കടമയുമാണ്. സര്‍കക്ഷിയോഗം ആകാം. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇത്തരത്തിലുള്ള സമീപനം സ്വീകരിച്ച സാമൂഹ്യദ്രോഹികള്‍ക്കെതിരെ കേസെടുത്തതിനുശേഷം-വി.പി.ദുല്‍ഖിഫില്‍ ഫേസ്ബുക്കില്‍ കുറിച്ചു.