വടകര: തിങ്കളാഴ്ച വൈകുന്നേരം വടകരയില്‍ ഇടതു മുന്നണി ജാഥക്കിടയില്‍ യുവാവിന് മര്‍ദനം. വില്യാപ്പള്ളിയിലെ ദേവരാഗിനാണ് (21) മര്‍ദനമേറ്റത്. പരിക്കേറ്റ ദേവരാഗ് ജില്ലാ ആശുപത്രിയിലും പിന്നീട് പാര്‍ക്കോ ആശുപത്രിയിലും ചികിത്സ തേടി.
നഗരത്തില്‍ എടോടിയിലാണ് സംഭവം. ജാഥ കടന്നു പോകുന്നതിനിടയില്‍ മൊബൈലില്‍ വീഡിയോ എടുത്തെന്നാരോപിച്ച് പ്രകടനത്തിനലുള്ളവര് യുവാവിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പോലിസെത്തിയാണ് ദേവരാഗിനെ രക്ഷപ്പെടുത്തിയത്. പോലീസ് വാഹനത്തില്‍ കയറ്റുന്നതിനിടെയും മര്‍ദിച്ചു. റെയില്‍വെ സ്റ്റേഷനിലേക്ക് പോകുമ്പോള്‍ പ്രകടനത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടപ്പോഴാണ് ദേവരാഗ് മൊബൈലില്‍ രംഗം ചിത്രീകരിച്ചതും പിന്നാലെ മര്‍ദനമേറ്റതും.