അഴിയൂര്‍: മാഹി റെയില്‍വേ സ്റ്റേഷന് പരിസരത്ത് നടത്തിയ എക്സൈസ് റെയ്ഡില്‍ 20 കുപ്പി മദ്യവുമായി യുവാവ് പിടിയില്‍. പശ്ചിമ ബംഗാള്‍ പുര്‍വ മെദനിപ്പൂര് ജില്ലയിലെ രാംകുമാര്‍ അരി (35) ആണ് പിടിയിലായത്. ഐബി പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂല്‍ നല്കിയ വിവരത്തെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. ഒരു ബാഗില്‍ 20 കുപ്പികളിലായി 10.25 ലിറ്റര്‍ മാഹി വിദേശമദ്യമാണ് പിടിച്ചെടുത്തത്. വടകര എക്സൈസ് സര്‍ക്കിള്‍
ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സി.കെ.ജയപ്രസാദിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ്മാരായ എ.വിനോദന്‍, എന്‍.എസ്.സുനീഷ്, സിഇഒ ജിജു കെ.എന്‍ എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു.