കൊയിലാണ്ടി: ഓടുന്ന ട്രെയിനില്‍ നിന്നു വീണു യുവാവിന പരിക്ക്. ഇന്നലെ രാത്രി
തിരുവനന്തപുരം മാവേലി എക്സ്പ്രസില്‍ നിന്നാണ് യുവാവ് വീണത്. മറ്റ് യാത്രക്കാര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് എസ്ഐ തങ്കരാജിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം പൂക്കാട് നിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു. അബോധാവസ്ഥയിലായ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ്
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.