കോഴിക്കോട്: കേരള സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന വിവിധ സിവില്‍ സര്‍വീസ് പരീക്ഷ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷിക്കാം. 2025-ലെ യുപിഎസ്സി പരീക്ഷ പരിശീലനത്തിനായുള്ള പ്രിലിംസ് കം മെയിന്‍സ് കോച്ചിങ്ങ് ക്ലാസ്, കോളേജ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/clearvision-d.jpeg?resize=666%2C600&ssl=1)
വിദ്ധ്യാഭ്യാസത്തോടൊപ്പം തുടരാവുന്ന വാരാന്ത കോഴ്സുകള്‍, ഹൈസ്കൂള്‍/ ഹയര്‍ സെക്കന്ററി കുട്ടികള്‍ക്കായി നടത്തുന്ന, ‘ടാലന്റ് ഡെവലപ്മെന്റ് കോഴ്സ് (ടിഡിസി), സിവില്‍ സര്‍വീസ് ഫൗണ്ടേഷന് കോഴ്സ് (സിഎസ്എഫ്സി) തുടങ്ങിയ കോഴ്സുകളിലേക്കാണ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-f.jpeg?resize=600%2C600&ssl=1)
അപേക്ഷ ക്ഷണിച്ചത്. അക്കാദമിയുടെ വെബ്സൈറ്റ് www.kscsa.org വഴിയോ അക്കാദമിയുടെ കോഴിക്കോട് സെന്ററില്‍ നേരിട്ടെത്തിയോ അപേക്ഷകള്‍ നൽകാം. 2024-25 അധ്യയനവര്‍ഷത്തെ ക്ലാസ്സുകള്‍ ജൂലായ് ഏഴിനു ആരംഭിക്കും. ഫോണ്‍: 0495-2386400/ 8281098870, ഇ മെയില്‍ – kscsakzkd@gmail.com.