കുറ്റ്യാടി: സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ എഴുത്ത് അപകടകരമായി മാറുകയാണെന്നും സത്യസന്ധമായ ആശയവിനിമയം കടുത്ത വെല്ലുവിളികള്‍ നേരിടുകയാണെന്നും പ്രശസ്ത നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണന് അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ അക്ബര്‍ കക്കട്ടില്‍ പുരസ്കാരം കഥാകൃത്ത് മനാജ് ജാദവേദര്ക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായ സ്വാതന്ത്ര്യം നിലനിര്‍ത്തുക എന്നത് എഴുത്തുകാരുടെ ഗൗരവമേറിയ ഉത്തരവാദിത്തമായി മാറുകയാണെന്നും ടി.ഡി.രാമകൃഷ്ണന് തുടര്‍ന്ന് പറഞ്ഞു.
കുറ്റ്യാടി എംഐ യുപി സ്കൂളില്‍ നടന്ന ചടങ്ങില്‍ സാംസ്കാരിക രംഗത്തെ പ്രമുഖരായ ശത്രുഘ്നന്‍, ഡോ.എന്‍.പി.ഹാഫീസ് മുഹമ്മദ്, സി.പി. അബുബക്കര്‍, പി.കെ.പാറക്കടവ്, പി.ഹരീന്ദ്രനാഥ്, എം.എസ്.സജി, ജയചന്ദ്രന് മൊകേരി, ഇ.അഷറഫ്, അക്ബര്‍ ട്രസ്റ്റ് അംഗങ്ങളായ സെഡ് എ.സല്മാന്, വി.പി.റഫീഖ് എന്നിവര്‍ സംസാരിച്ചു.
ഉച്ചയ്ക്ക് നടന്ന ദേശപ്പെരുമയില്‍ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ രാജഗോപാലന്‍ കാരപ്പറ്റ, പി.പി.വാസുദേവന്‍, വി.എം.ചന്ദ്രന്, കെ.ടി.ദിനേശന്, ചന്ദ്രന് പുക്കാട്, പി.എം. അഷറഫ്, കെ.പ്രേമന്, റഹ്മത്ത്, രാജന് ചെറുവാട്ട്, ബാലന് തളിയില്‍, വി. രാജന്, ജമാല്‍ കുറ്റ്യാടി മുതലായവര്‍ അക്ബറിന്റെ ഓര്‍മകള്‍ പങ്കുവെച്ചു
-ആനന്ദന് എലിയാറ