മണിയൂര്‍: കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഹൃദയപൂര്‍വം പദ്ധതിയുടെ ഭാഗമായി പ്രശസ്ത കഥാകൃത്ത് വി.ആര്.സുധീഷ് 100 പുസ്തകങ്ങള്‍ കൈമാറി. എഴുത്തുകാര്‍ സ്വന്തം കൃതികള്‍ കൈയ്യൊപ്പു ചാര്‍ത്തി ലൈബ്രറിക്കു സമര്‍പ്പിക്കുന്ന പദ്ധതിയാണ് ഹൃദയപൂര്‍വം.
കവി വീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്ത പദ്ധതിയില്‍ ഇതിനകം നിരവധി എഴുത്തുകാര്‍ പുസ്തകങ്ങള്‍ നല്‍കിയിട്ടുണ്ട്. ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ കഥാകൃത്ത് വി.ആര്.സുധീഷ് ലൈബ്രറി സെക്രട്ടറി ടി.പി.രാജീവന് പുസ്തകങ്ങള്‍ കൈമാറി. പ്രമോദ് കുറ്റിയില്‍, ലൈബ്രറി പ്രസിഡന്റ് കെ.എം.കെ.കൃഷ്ണന്, സൈദ് കുറുന്തോടി, സി.വി.ലിഷ എന്നിവര്‍ സംബന്ധിച്ചു.