കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ നടന്ന വിവിധ പരിശോധനയില്‍ പിടികൂടിയത് 9,18,42,596 രൂപ വില മതിപ്പുള്ള വസ്തുക്കള്‍.
വിവിധ സര്‍വൈലന്‍സ് സ്ക്വാഡുകള്‍ക്കൊപ്പം പോലീസ്, എക്സൈസ്, ജിഎസ്ടി വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയ വസ്തുക്കളുടെ മൂല്യം കൂടി കണക്കാക്കിയപ്പോഴാണ് തുക ഒമ്പത് കോടി കവിഞ്ഞത്. പണമായി 3,76,21,150 രൂപയും 2,93,85,480 രൂപ മൂല്യമുള്ള സ്വര്‍ണ്ണം ഉള്‍പ്പെടുന്ന അമൂല്യ വസ്തുക്കളും പരിശോധനയില്‍ പിടിച്ചെടുത്തു. 38,09,609 രൂപയുടെ മദ്യവും 1,97,26,567 രൂപയുടെ മയക്കുമരുന്നും മറ്റിനങ്ങളിലായി 12,99,790 രൂപയുമാണ് ജില്ലയില്‍ വിവിധ സ്ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് ചിലവ് നിരീക്ഷണ സ്ക്വാഡ് പിടിച്ചെടുത്ത തുകയായ 1,58, 3610 രൂപയും ഇതില്‍ ഉള്‍പെടുന്നു.