ഓർക്കാട്ടേരി: ലോക വദനാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വടകര ബ്രാഞ്ച് സംഘടിപ്പിക്കുന്ന രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന വിവിധതരം പരിപാടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി എടച്ചേരി തണൽ അന്തേവാസികൾക്കായി സൗജന്യ ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഐ.ഡി.എ വടകര പ്രസിഡൻറ് ഡോ.ഷാലു മോഹൻ നിർവഹിച്ചു. ഐ.ഡി.എ
വടകരയുടെ തണൽ ഡെന്റൽ ക്ലിനിക്കിൽ വരും ദിവസങ്ങളിൽ ആവശ്യാനുസരണം സൗജന്യചികിത്സകൾ നൽകുമെന്ന് സെക്രട്ടറി ഡോ.നിധിൻ പ്രഭാകർ അറിയിച്ചു. തണലിലെ ഇരുന്നൂറിലധികം വരുന്ന അന്തേവാസികളെ ക്യാമ്പിൽ പരിശോധിച്ചു. ഡോ.അബ്ദുൾ ഗഫൂർ ഡോ.അബ്ദുൾ സലാം, ഡോ.ബിനീഷ്.ബി, ഡോ.ഷഹബാസ്, ഡോ.ഷൗക്കത്തലി, ഡോ.മുജീബ് റഹ്മാൻ, ഡോ.സനൽ.പി, ഡോ.ഇർഷാദ് ഹാരിസ്, ഡോ.ഷെജിലാസ്, ഡോ.ഇന്ദുലേഖ, ഡോ.ഹരികൃഷ്ണൻ, ഡോ.ധന അഷ്റഫ് തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.