വടകര: ലോക ലഹരി വിരുദ്ധ ദിനത്തിൽ വിദ്യാലയ ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ എം.യു.എം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം വടകര കോസ്റ്റൽ പോലീസ് സബ് ഇൻസ്പെക്ടർ പ്രശാന്ത് നിർവഹിച്ചു ചടങ്ങിൽ പ്രധാനാധ്യാപകൻ എൻ പി അഷ്റഫ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal.jpeg?resize=600%2C600&ssl=1)
അധ്യക്ഷത വഹിച്ചു.സി എൻ അബ്ദുറഹിമാൻ ഹൈറുന്നിസ , ഇസ്മായിൽ മാടിശ്ശേരി എന്നിവർ ആശംസകൾ നേർന്നു ജാഗ്രത സമിതി കൺവീനർ കെ ലൈല സ്വാഗതവും അക്കാദമിക് കൗൺസിൽ കൺവീനർ മുസ്തഫ നന്ദിയും പറഞ്ഞു.