വടകര: മടപ്പള്ളി ഗവ. കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സംഘടനയായ ‘മടപ്പള്ളി ഓര്മ’ പൂര്‍വ വിദ്യാര്‍ഥികളുടെ കവിതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കവിതാ സമാഹാരം പുറത്തിറക്കുന്നു. കോളജില്‍ എല്ലാകാലത്തും എല്ലാ ബാച്ചിലും പഠിച്ച പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് കവിതകള്‍ നല്‍കാം. ആദ്യം ലഭിക്കുന്ന 50 കവിതകളാവും നിബന്ധനകള്‍ക്ക് വിധേയമായി പുസ്തകത്തില്‍ ഉള്‍പ്പെടുത്തുക. കവിതകള്‍ മാര്‍ച്ച് 31നകം 9447262801 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യണം.