തിരുവന്തപുരം: ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് മാറ്റം വരുത്തിയ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം നാളെ (വെള്ളി) മുതല്‍ പഴയപടി പുനഃക്രമീകരിച്ചു. രാവിലെ എട്ടു മുതല്‍ 12 മണി വരെയും വൈകുന്നേരം നാലു മുതല്‍ ഏഴു മണി വരെയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു.