വടകര: ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവൻഷൻ സംഘടിപ്പിച്ചു. കെപിസിസി മെമ്പർ വി എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരളം ഭരിക്കുന്നത് സമസ്ത മേഖലയിലും പരാജയപ്പെട്ട സർക്കാർ ആണെന്നും ഇതുപോലെ ആരോപണം നേരിടേണ്ടി വന്ന മുഖ്യമന്ത്രിയും കുടുംബവും കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും വി എം ചന്ദ്രൻ പറഞ്ഞു. ഫെബ്രുവരി 11 വടകരയിൽ എത്തിച്ചേരുന്ന കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന പ്രതിഷേധ യാത്രയുടെ
വിജയത്തിനായാണ് പരിപാടി സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് അഡ്വ: പി ടി കെ നജ്മൽ അധ്യക്ഷത വഹിച്ചു. യു ഡി എഫ് ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കാവിൽ രാധാകൃഷ്ണൻ, കെ പി കരുണൻ, സീനിയർ നേതാവ് കൂടാളി അശോകൻ, രാജേഷ് ചോറോട്, ഭാസ്കരൻ, ഷാജി ഐ, മഠത്തിൽ പുഷ്പ, ഗോപാലകൃഷ്ണൻ,
സുകുമാരൻ, കെ കെ റിനീഷ്, എൻ കെ പ്രകാശൻ, ബാലഗോപാൽ, കെ എം ദാസ്, കെ ജി രാഗേഷ്, ഗോപാലകൃഷ്ണൻ കെ, രജിത്ത് മലോൽ തുടങ്ങിയവർ സംസാരിച്ചു.
യാത്രയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ചെയർമാൻ: കൂടാളി അശോകൻ കൺവീനർ : അഡ്വ. പി ടി കെ നജ്മൽ ട്രഷറർ : ശിവൻ മഠത്തിൽ